
ബോളിവുഡ് സെലിബ്രിറ്റികളായ രൺദീപ് ഹൂഡയും ലിൻ ലൈഷ്റാമും ദീർഘനാളുകളായുള്ള പ്രണയത്തിനു ശേഷം കഴിഞ്ഞ ദിവസം വിവാഹിതരായി. ഇംഫാലിൽ വെച്ച് വിവാഹിതരായ ഇരുവരും വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. മെയ്തേയ് ആചാരപ്രകാരം വീട്ടുകാരുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇവർ വിവാഹം ചെയ്തത്. "ഇന്നുമുതൽ ഞങ്ങൾ ഒന്നാണ്..." എന്ന ക്യാപ്ഷനും നൽകിയാണ് രൺധീപ് വിവാഹചിത്രങ്ങൾ പങ്കിട്ടത്.
പരമ്പരാഗത മണിപ്പൂരി വധുവായി ലിൻ അണിഞ്ഞൊരുങ്ങിയപ്പോൾ രൺദീപ് തികഞ്ഞ മണിപ്പൂരി വരനായി മാറി. വിവാഹ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ ദമ്പതികൾ മാലകൾ കൈമാറി. വെള്ള ഷാൾ ധരിച്ച് രൺദീപും കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമ്മിച്ച ഒരു സിലിണ്ടർ പാവാടയായ പോട്ട്ലോയ് അല്ലെങ്കിൽ പൊള്ളോയ് ധരിച്ചു ലിന്നും വിവാഹതിനെത്തി. ലിൻ ന്റെ വസ്ത്രം സാറ്റിൻ, വെൽവെറ്റ് മെറ്റീരിയലുകൾ, രത്നങ്ങൾ, തിളക്കം എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നത് ചിത്രങ്ങളിൽ കാണാം. ഇവരുടെ വിവാഹ ചടങ്ങുകൾ മറ്റു സെലിബ്രിറ്റി പേജുകളിലൂടെയും ശ്രദ്ധിക്കപ്പെടുന്നുണ്ട്.






