
നടി ദീപ്തി സതിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. 'ഇന്‍ എ ഹെവന്‍ലി ഹെയ്സ്' എന്ന തലക്കെട്ട് നല്കിയ ചിത്രങ്ങള്‍ തലക്കെട്ട് പോലെതന്നെ മനോഹരമാണ്.
മോഡേണ്‍-ട്രെഡീഷണല്‍ പാറ്റേണാണ് താരം ഔട്ട്ഫിറ്റില്‍ പിടിച്ചിരിക്കുന്നത്. കേരള സ്റ്റൈല്‍ പാവാടയിലും ബ്ലൗസിലും ആരുടെയും മനം മയക്കും ലുക്കിലാണ് താരം എത്തിയത്.ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
മോഡലിംഗ് രംഗത്ത് നിന്നും സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ താരമാണ് ദീപ്തി സതി. ലാല്‍ ജോസ് സംവിധാനം ചെയ്ത ' നീന' എന്ന സിനിമയിലൂടെയാണ് ദീപ്തി അഭിനയത്തിലേക്ക് എത്തുന്നത്.
സിനിമയ്ക്ക് പുറമേ പരസ്യ ചിത്രങ്ങളിലും ദീപ്തി അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരന് സ്റ്റാറാ, ലവകുശ, ഡ്രൈവിംഗ് ലൈസെന്‍സ്, രണം, ലളിതം സുന്ദരം, പത്തൊന്‍പതാം നൂറ്റാണ്ട്, ഒറ്റ്, ഗോള്‍ഡ് തുടങ്ങി സിനിമകളില്‍ ദീപ്തി അഭിനയിച്ചിട്ടുണ്ട്.






