മുംബൈ: ഓഹരി വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് വെള്ളിയാഴ്ച വിപണി തുടങ്ങിയത്. സെപ്തംബര്‍ മൂന്നാംപദത്തിലെ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും ആഗോള പലിശ നിരക്കിലുള്ള ശുഭപ്രതീക്ഷയുമാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്.
രാവിലെ 9.35 ഓടെ എന്‍എസ്ഇ നിഫ്റ്റി 50 പോയിന്റ് (0.52%) ഉയര്‍ന്ന 20,238.45ല്‍ എത്തി. ബിഎസ്ഇ സെന്‍സെക്സ് 0.44% ഉയര്‍ന്ന് 67,286.16ലെത്തി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനും മധ്യപ്രദേശും ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ഇത് വിപണിക്ക് കരുത്തുനല്കുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.






