
മലയാളത്തിന്റെ താരരാജാവ് മോഹന്ലാലും സൂപ്പര്ഹിറ്റുകളുടെ സംവിധായകന് സിദ്ദിഖും ഒരുമിച്ച ‘ബിഗ് ബ്രദറി’ലൂടെയാണ് മിര്ണ മേനോന് എന്ന താരം പ്രേക്ഷകര്ക്ക് മുന്നിലെത്തിയത്. എങ്കിലും മിര്ണയെ കൂടുതല് പ്രിയങ്കരിയാക്കിയത് സ്റ്റൈല്മന്നന് രജനികാന്തിന്റെ ജയിലര് സിനിമയിലെ മരുമകള് വേഷമാണ്. ശ്വേത എന്ന കഥാപാത്രത്തിലൂടെ കൂടുതല് ആരാധകരെ ആ സിനിമയിലൂടെ സ്വന്തമാക്കാന് താരത്തിന് കഴിഞ്ഞു. സോഷ്യല് മീഡിയയില് സജീവമായ താരം കൂടിയാണ് മിര്ണ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.
താരത്തെ മലയാളത്തില് അധികം കണ്ടിട്ടില്ല. സിനിമയിലെത്തി നാല് വര്ഷമായെങ്കിലും തുടര്ച്ചയായി തമിഴ് ചിത്രങ്ങളാണ് നടി ചെയ്യുന്നത്. വൈകാതെ തന്നെ താരം മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്ട്ട്.







Comments