
കൊല്ലം: ആയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം 15 വരെ റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം നമ്പര്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി മജിസ്ട്രേറ്റ് എസ്.സ്വരാജ് ആണ് റിമാന്‍ഡ് ചെയ്തത്. പോലീസ് പ്രതികളെ ഈ ഘട്ടത്തില്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. പോലീസിനെതിരെ പരാതിയും പ്രതികള്‍ നല്‍കിയില്ല.
പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ഭാവ വ്യത്യാസമില്ലാതെയാണ് പ്രതികള്‍ കോടതി മുറിയില്‍ നിന്നത്. പരസ്പരം സംസാരിച്ചാണ് പ്രതികള്‍ കോടതിയില്‍ നിന്നത്. പത്മകുറിനെ കൊട്ടാരക്കര സബ് ജയിലിലേക്കും സ്ത്രീകളെ അട്ടകുളങ്ങര വനിതാ ജയിലിലേക്കും മാറ്റിയേക്കും.
പ്രതികളെ പോലീസ് കസ്റ്റഡില്‍ ആവശ്യപ്പെട്ടട്ടില്ല കസ്റ്റഡിയ്ക്കായുള്ള അപേക്ഷ തിങ്കളാഴ്ച്ച നല്‍കുമെന്നാണ് സൂചന. പ്രതികള്‍ക്കെതിരെ തട്ടികൊണ്ടുപോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയട്ടുണ്ട്.







Comments