
നെയ്യാറ്റിൻകരയില്‍ കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. പണം മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്നാണ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി സ്വദേശി ശരത് (19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. ശരത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തില്‍ കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23) യെ കാഞ്ഞിരകുളം പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇരുവരും കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജീവനക്കാരാണ് .
ശരത് അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചുവെന്ന സംശയമാണ് ആക്രമത്തിന് കാരണമെന്നതാണ് പോലീസിന്റെ നിഗമനം.






