
കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 78 വയസായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണ്‍ സ്ഫോടനത്തിൽ പരിക്കേറ്റ് ചകിത്സയിലാണ്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ ആകെ മരണം 7 ആയി.
സംഭവത്തില്‍ 7 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത കേസില്‍ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പോലീസ് പ്രതി ചേര്‍ത്തത്. പ്രതി മാർട്ടിൻ നിലവിൽ റിമാൻഡിലാണ്.






