
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം സെല്‍ഫിയെടുത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഈ ചിത്രം മെലോണി പങ്കുവച്ചിരിക്കുന്നത് ' നല്ല സുഹൃത്തുക്കള്‍ കോപ് 28 ല്‍' എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ്. സാമൂഹ മാധ്യമമായ എക്സിലാണ് ഈ ചിതിരം പങ്കുവച്ചിരിക്കുന്നത്. യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ജോര്‍ജിയ സെല്‍ഫിയെടുത്തത്.
ഇതിന് മുമ്പ് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മെലോണി ഇന്ത്യയിലും എത്തിയിരുന്നു. അതേ സമയം മെലോണിയുടെ ട്വിറ്റ് മോദി റീട്വിറ്റ് ചെയ്തട്ടുണ്ട്.' സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എല്ലായ്പ്പോഴും സന്തോഷമാണ് ' എന്ന അടികുറിപ്പോടെയാണ് മോദി ചിത്രം റീ ട്വിറ്റ് ചെയ്തത്. ചിത്രത്തിന് താഴെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ചിലര്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത് ഈ വര്‍ഷത്തെ മികച്ച സെല്‍ഫിയെന്നായിരുന്നു.ഇറ്റലുയിലെ ആദ്യ വനിത പ്രധാനമന്ത്രി കൂടിയാണ് മെലോണി.
Meeting friends is always a delight. https://t.co/4PWqZZaDKC
— Narendra Modi (@narendramodi) December 2, 2023






