
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മുത്തശ്ശിയായിരുന്നു അഭിനേത്രിയും സംഗീതജ്ഞയുമായിരുന്ന സുബ്ബലക്ഷ്മി. താരത്തിന്റെ വേർപാട് സഹപ്രവർത്തകരെയും ആരാധകരെയും ഒരുപോലെ സങ്കടപെടുത്തിയിട്ടുണ്ട്. ആ വേർപാടിന്റെ ആഴം ഏറ്റവുമറിയുന്നത് മകളായ താര കല്യാണും കൊച്ചുമകളായ സൗഭാഗ്യ വെങ്കിടേഷുമാണ്. ഇപ്പോഴിതാ സുബ്ബലക്ഷ്മിയുടെ പേരക്കുട്ടിയായ സൗഭാഗ്യയുടെ മകൾ സുദർശനയ്ക്ക് ആ വേർപാടിന്റെ ആഴം എത്രത്തോളം ഉണ്ടെന്ന് കുറിക്കുകയാണ് സൗഭാഗ്യ. സുദര്‍ശനക്ക് തന്റെ പ്രിയപ്പെട്ട അമ്മാമ്മയെ മിസ്സ് ചെയ്യുന്നതിന്റെ വ്യാപ്തിയാണ് താരം വീഡിയോയിലൂടെ ഷെയർ ചെയ്തത്.
എത്ര കണ്ണുപൊത്തി കാണിച്ചിട്ടും അമ്മാമ്മ കളിക്കാൻ കൂടാത്തതിന്റെ സങ്കടമാണ് സുദർശനയുടെ മുഖത്ത് കാണുന്നത്. പേരക്കുട്ടിയോടൊപ്പം കണ്ണുപൊത്തി കളിക്കുന്ന സുബ്ബലക്ഷ്മി അമ്മയെ വീഡിയോയില്‍ കാണാം. മാസങ്ങൾക്ക് മുമ്പുള്ള കണ്ണുപൊത്തി കളി മുതൽ വയ്യാതായപ്പോൾ വരെയുള്ളത് വിഡിയോയിൽ ഉണ്ട്. അവസാനം കണ്ണുപൊത്തി കളിക്കാൻ മുത്തശ്ശിയില്ലാത്തത് എന്ത് കൊണ്ടാണെന്ന സംശയവും കുഞ്ഞ് സുദർശനയുടെ മുഖത്ത് ഉണ്ട്. കണ്ടു തുടങ്ങുമ്പോൾ മനസ്സ് നിറയുമെങ്കിലും വീഡിയോയുടെ അവസാനം ഒരു തേങ്ങലുണ്ട്. സൗഭാഗ്യ പങ്കുവച്ച മകളുടെയും മുത്തശ്ശിയുടെയും ഹൃദയഭേദകമായ വീഡിയോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. 'പകരം വെക്കാനാകാത്തത് ' എന്ന ക്യാപ്ഷൻ നൽകിയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചത്. ആളുകള്‍ നിറകണ്ണുകളോടെയാണണിത് സ്വീകരിച്ചത്. കുടുംബത്തിലെ ഒരംഗം നഷ്ടപ്പെട്ട വേദനയെന്ന് ആളുകള്‍ കമന്റ് സെക്ഷനില്‍ കുറിച്ചു. 'എന്റെ അവസരം വരുമ്ബോള്‍ നമുക്ക് കണ്ടുമുട്ടാം' എന്ന അടിക്കുറിപ്പോടെ സൗഭാഗ്യ മറ്റൊരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. ഹൃദയം നിറയുമെങ്കിലും കണ്ണുനിറച്ചാണ് വീഡിയോ അവസാനിക്കുന്നത്. മൂന്ന് തലമുറകള്‍ കണ്ടാണ് സുബ്ബലക്ഷ്മിയുടെ മടക്കം. സുബ്ബലക്ഷ്മിയുടെ മകള്‍ നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ സുപരിചിതയാണ്. താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
സൗഭാഗ്യ പങ്കുവെക്കാറുള്ള മുത്തശ്ശിക്കൊപ്പമുള്ള വീഡിയോയും ഫോട്ടോകളും വളരെപെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സൗഭാഗ്യയുടെ മകള്‍ സുദര്‍ശനയും സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് സുപരിചിതയാണ്. 87 വയസ്സുള്ള സുബ്ബലക്ഷ്മിയുടെ വേർപാട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. മുത്തശ്ശി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധ നേടിയ താരം കല്യാണരാമന്, നന്ദനം, തിളക്കം, പാണ്ടിപ്പട, സിഐഡി മൂസ, സൗണ്ട് തോമ, രാപ്പകല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.






