ന്യൂഡല്‍ഹി : സത്യം ജയിക്കും, ജയ് ശ്രീറാം എന്നാണ് ഹനുമാന്റെ വേഷം ധരിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്ത്തകന് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ ഫ്ലക്സുകളും പ്രവര്‍ത്തകര്‍ കൈകളിലേന്തിയിട്ടുണ്ട്. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം. വിവിധയിടങ്ങില്‍ ലഡു തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളും കോണ്‍ഗ്രസ് പുറത്ത് വിട്ടു.
ഛത്തീസ്ഗഢിൽ കോണ്‍ഗ്രസ് 46 ലീഡ് ചെയ്യുന്നു. തെലുങ്കാനയില്‍ 61 സീറ്റിലും മുന്നേറുന്നു. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. കോണ്‍ഗ്രസ് 93 ഇടത്തും സിപിഐഎം രണ്ടിടത്തും മറ്റുള്ളവര്‍ 12 ഇടത്തും മുന്നേറുന്നു. ബിജെപി 100 സീറ്റ് ലീഡുഉയര്ത്തി.

കോൺഗ്രസ് കനത്ത ജാഗ്രതയിലാണ്. സ്ഥാനാർത്ഥികളോട് റായ്പൂരിലെത്താൻ പാർട്ടി നിർദേശിച്ചിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് ഇന്ന് തന്നെ വിജയികൾ എത്തണമെന്നാണ് ഹൈക്കമാൻഡ് പറഞ്ഞിരിക്കുന്നത്. റായ്പൂരിൽ കോൺഗ്രസ് റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്

Comments