ഒരോ ദിവസം നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ചിലര്‍ അത് വിമര്‍ശിക്കാറുണ്ട് മറ്റ് ചിലര്‍ പ്രശംസിക്കാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ഒരു പെണ്‍കുട്ടിയെയും അവളുടെ മരിച്ചുപോയ അച്ഛന്റെ ചിത്രത്തിനൊപ്പം സെല്‍ഫി എടുക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ അത് വെറും സെല്‍ഫിയല്ല കെട്ടോ. ഫില്‍ട്ടര്‍ ഇട്ടാണ് പെണ്‍കുട്ടി അച്ഛന്റെ ചിത്രത്തിനൊപ്പം ലൈവ് സെല്‍പി എടുക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ പെണ്‍കുട്ടി മൊബൈലുമായി അച്ഛന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്നത് കാണാം.തുടര്‍ന്ന് അവള് സെല്‍ഫി എടുക്കുകയാണ് അതില്‍ ഫില്‍ട്ടറും ഓണ്‍ ചെയ്തട്ടുണ്ട്.
വിവിധ ഫില്‍ട്ടറുകള്‍ വര്‍ക്ക് ചെയ്യുന്നതും കാണാന്‍ സാധിക്കും. അതില്‍ ഡോഗ് ഫില്‍ട്ടറും ഉള്‍പ്പെടുന്നു. അച്ഛന്റെ ചിതിരം മാലയൊക്കെയിട്ടാണ് വെച്ചിരിക്കുന്നത്.വീഡിയോയില്‍ ബാബ എന്നും എവുതിയിട്ടുണ്ട്.ഗശഹൈമ്യ ഖവമ Kisslay Jha എന്ന യൂസറാണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പെണ്‍കുട്ടിയെ വിമര്‍ശിച്ചുകൊണ്ടാണ് പലരും കമന്റിട്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ പെണ്‍കുട്ടിയെ പിന്തുണയ്ക്കുകയും ചെയ്തു.
Ye gendu generation hai pic.twitter.com/14brkcr5Te
— Kisslay Jha🇮🇳 (@KisslayJha) December 2, 2023






