
ജക്കാര്‍ത്ത:പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 11 പേര് മരിച്ചു. ഞായറാഴ്ച്ചാണ് 2,891 മീറ്റര്‍ ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പര്‍വ്വതം പൊട്ടിത്തെറിച്ചത്. ഈ സ്ഫോടനത്തിനെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ചാരം കൊണ്ടുള്ള ടവര്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
അധികൃതര്‍ നല്കുന്ന കണക്കുകല് പ്രകാരം സ്ഫോടന സമയത്ത് 75 പേര് പ്രദേശത്തുണ്ടായിരുന്നുവെന്നാണ്. 11 പേരെ മരിച്ച നിലയിലും മൂന്ന് പേരെ ജീവനോടെയും കണ്ടെതത്ിയതായി പഡാങ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഏജന്‍സി മേധാവി അബ്ദുള്‍ മാലിക് പറഞ്ഞു. 26 പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതില്‍ 14 പേരെ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.ലഭ്യമായ കണക്കുകള്‍ പ്രകാരം 12 പേരെയാണ് കാണതായിരിക്കുന്നത്. ശനിയാഴ്ച്ച മുതല്‍ 75 ഓളം സഞ്ചാരികള്‍ മലയില്‍ ഉണ്ടായിരുന്നു.പരിക്കേറ്റ ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചട്ടുണ്ട്. മറാപ്പി അഗ്നി പര്‍വതം ഇന്തോനേഷ്യയുടെ ഫോര്‍ - സ്റ്റെപ്പ് സിസ്റ്റത്തിന്റെ രണ്ടാമത്തെ അലേര്‍ട്ട് ലെവലിലാണ്. 1979 ലുണ്ടായിരുന്ന സ്ഫോടനത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു. ഏകദേശം 130 ആക്ടീവ് അഗ്നിപര്‍വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്.







Comments