കൊല്‍ക്കത്ത: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമ്മിയുടെ സഹോദരന് മുഹമ്മദ് കൈഫ്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനായിയാണ് കൈഫ് കളിക്കുന്നത്. വിജയ് ഹസാരെയില്‍ ഇത്തവണ 4 കളികളില്‍ നിന്നായി 7 വിക്കറ്റാണ് ഈ ഇരുപത്തിയാറുകാരന് സ്വന്തമാക്കിയിരിക്കുന്നത്. ഗോവയ്ക്കെതിരെ നേടിയ മൂന്ന് വിക്കറ്റാണ് മികച്ച പ്രകടനം. 2021 ല്‍ ജമ്മു ആന്‍ഡ് കശ്മീരിനെതിരെ വിജയ് ഹസാരെ ട്രോഫില്‍ കളിച്ചാണ് മുഹമ്മദ് കൈഫ് ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ ബൗളിംഗ് പ്രധാനിയായി മാറാനാകുമെന്നും ഇതോടുകൂടി ഐപി എല്ലില്‍ കളിക്കാനായി കഴിയുമെന്നും താരം സ്വപ്നം കാണുന്നു. പേസിനൊപ്പം ഷമിയെ പോലെ തന്നെ സ്വിങും മുഹമ്മദ് കൈഫിന്റെ സവിശേഷതയാണ്. വിജയ് ഹസാരെയില്‍ ഗ്രൂപ്പ് ഇയില്‍ 5 കളികളില്‍ നാല് ജയവും 16 പോയിന്റുമായി നിലവില്‍ ഒന്നാംസ്ഥാനത്താണ് ബംഗാള്‍.




