തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം നേടുകയാണ് വിക്കി കൗശല്‍ ചിത്രം സാം ബഹാദൂര്‍. ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ ധീരതയും ത്യാഗവും വരച്ചു കാട്ടുന്ന ചിത്രത്തെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിനിമ കണ്ടതിന് ശേഷം വിക്കി കൗശലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്. ' സാം ബഹാദൂറിനെ വളരെ ഇഷ്ടപ്പെട്ടു. നമ്മുടെ രാജ്യത്തിന്റെ ചരിത്രം അറിയാനും ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ ധീരതയും ത്യാഗവും മനസ്സിലാക്കാനും എല്ലാ തലമുറകളും കണ്ടിരിക്കേണ്ട സിനിമ. സാം ബഹാദൂര്‍ നമ്മുടെ മുന്പില് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു വിക്കി കൗശലിന്റെ പ്രകടനം' , സമൂഹമാദ്ധ്യമമായ എക്സില്‍ സച്ചിന് പങ്കുവെച്ച കുറിപ്പില്‍ സച്ചിന് എഴുതി.

1971 ലെ ഇന്ത്യ-പാകിസ്താന് യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തന്ത്രശാലിയായ സൈനികനാണ് സാം മനേക്ഷ്. 1973 ല്‍ അദ്ദേഹത്തിന് ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചു. മേഘ്ന ഗുല്‍സാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ജയ് ഐ പട്ടേലാണ് സാം ബഹദൂറിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ശങ്കര്‍ മഹാദേവന്, ലോയ്, ഇഷാന് എന്നിവരാണ്. ജസ്കരന് സിംഗ് ഗാന്ധി, നീരജ് കബി, റിച്ചാര്‍ഡ്, എഡ്വാര്‍ഡ് രോഹന് വര്‍മ, ജെഫ്രീ, വികാസ് ഹൃത്വിക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Comments