
ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ കുഞ്ഞിലേ തന്നെ പ്രേക്ഷകരുടെ പ്രിയ താരപുത്രിയായതാണ്. വെള്ളിത്തിരയിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ നിറഞ്ഞു നിൽക്കുന്ന ആളാണ്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ആഘോഷം വൈകിയതിന്റെ സന്തോഷത്തിലാണ് കുഞ്ഞാറ്റ. അത് വേറെ ഒന്നും കൊണ്ടല്ല, അവിടെ വച്ച് അപ്രതീക്ഷിതമായി ഒരു ആളിനെ കാണാൻ കഴിഞ്ഞതാണ് കുഞ്ഞാറ്റയുടെ സന്തോഷം. വിദേശത്ത് പഠിക്കുന്ന കുഞ്ഞാറ്റ ഇത്തവണ പിറന്നാള്‍ ആഘോഷിക്കാൻ എത്തിയത് മനോജ് കെ ജയനൊപ്പം കൊച്ചിയിലെ മാരിയേറ്റ് ഹോട്ടലിലാണ് എത്തിയത്. ഹോട്ടലിലെത്തിയപ്പോള്‍ ഭാഗ്യമെന്നോണം ബോളിവുഡ് താരം വരുണ്‍ ധവാനും സ്ഥലത്തുണ്ടായിരുന്നു. ഒത്തിരി സന്തോഷത്തോടെയാണ് കുഞ്ഞാറ്റ ഇത് പങ്കിട്ടത്.
"ദൈവത്തിന് നന്ദി, വൈകി പിറന്നാള്‍ ആഘോഷിക്കാൻ(നാളുകള്‍ക്ക് ശേഷം) കഴിഞ്ഞതിന്... ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലിയ ജന്മദിനസമ്മാനമാണ് ഇത്. ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല..." ഇൻസ്റ്റാ ഗ്രാമില്‍ ബോളിവുഡ് താരം വരുണ്‍ ധവാനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുഞ്ഞാറ്റ കുറിച്ചു. സോഷ്യൽ മീഡിയയിൽ താരപുത്രി പങ്കിട്ട ചിത്രവും വീഡിയോയും വൈറൽ ആണ്.
സാധാരണ മക്കളുടെ പിറന്നാള്‍ ആഘോഷിക്കാൻ വൈകിയാല്‍ പൊതുവെ മാതാപിതാക്കള്‍ക്ക് ചെറിയൊരു സങ്കടം ഉണ്ടാകും. എന്നാല്‍ ഇത്തവണ മകളുടെ പിറന്നാള്‍ വൈകി ആഘോഷിച്ചതിന്റെ സന്തോഷം മനോജ് കെ ജയനുമുണ്ട്. മകളുടെ ചിത്രം മനോജ് കെ ജയനും ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു. പിറന്നാള്‍ വൈകി ആഘോഷിക്കാൻ കുഞ്ഞാറ്റ തീരുമാനിച്ചപ്പോള്‍ അവള്‍ക്ക് ഒരു ബോളിവുഡ് താരത്തില്‍ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചു. എന്നായിരുന്നു ചിത്രത്തിനൊപ്പം മനോജ് കെ. ജയന്റെ കുറിപ്പ്.






