
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബറിൽ എല്ലാ ജില്ലകളിലും എന്‍ഡിഎ ജില്ലാ കൺവൻഷനുകളും നിയോജക മണ്ഡലം തല കൺവൻഷനുകളും നടക്കും. കേരളത്തിലെ മുഴുവൻ ക്രിസ്ത്യൻ ഭവനങ്ങളിലും നേതാക്കളും പ്രവർത്തകരും ക്രിസ്മസ് ആശംസകളുമായി സന്ദർശനം നടത്തും. ഡിസംബർ 20 നും 30 നും ഇടയിലായിരിക്കും സന്ദർശനം.
സ്നേഹയാത്ര എന്ന പേരിലാണ് ബിജെപിയുടെ സന്ദർശനം. 20 പാർലമെന്റ് മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന പദയാത്ര ജനുവരിയിലാണ് സംഘടിപ്പിക്കുന്നത്.എന്‍ഡിഎ യുടെ നേതൃത്വത്തിലാകും പദയാത്ര .ഓരോ ദിവസവും പദയാത്രയില്‍ 25000 പ്രവർത്തകരാകും അണിനിരക്കുക.






