
മോഡലിംഗിൽ തുടങ്ങി ബോളിവുഡ് അഭിനേത്രിയായി പിന്നീട് ഗ്ലോബൽ താരമായി മാറിയ ആളാണ് പ്രിയങ്ക ചോപ്ര. അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനാസിനെ വിവാഹം ചെയ്ത പ്രിയങ്ക ഇപ്പോൾ അവിടെയാണ് താമസിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ പ്രിയങ്കയും നിക്കും 2022 ജനുവരി 15-നാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഒരു മകളെ വരവേറ്റത്. മാല്‍തി മേരി ചോപ്ര എന്ന് പേരിട്ടിരിക്കുന്ന മകളുടെ ചിത്രങ്ങൾ ഇടയ്ക്കിടെ പ്രിയങ്ക പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ലോസ് ഏയ്ഞ്ചൽസിലെ ഒരു സായാഹ്ന സവാരി ചിത്രം പങ്കിട്ടിരിക്കുകയാണ് താരത്തിന്റെ ഫാൻ പേജ്. ക്യാഷ്വൽ ലുക്കിലാണെങ്കിലും സ്റ്റൈലിഷ് ആണ് പ്രിയങ്ക ചിത്രത്തിൽ. മാൽതിയെ കയ്യിലെടുത്താണ് താരം നടക്കുന്നത്. മറുകൈയിലുള്ള വെള്ളം മാൽതിക്ക് താരം കുടിക്കാൻ കൊടുക്കുന്നതും ചിത്രത്തിലുണ്ട്. ചിത്രങ്ങളിൽ രണ്ടു പേരും ക്യൂട്ട് ലുക്കിലാണ്. 'ഡാഡിസ് മിനി' എന്നെഴുതിയ ഡ്രെസ്സാണ് കുഞ്ഞ് മാൽതി ധരിച്ചിരിക്കുന്നത്.






