
കർണാടകയിൽ വ്യാപകമായി ലോകായുക്ത റെയ്ഡ്. 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ്
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയത്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും ഇവരില്‍ നിന്നും കണ്ടെടുത്തു.
ഇന്ന് പുലർച്ചെയാണ് ബെംഗളൂരുവിലെ മൂന്നിടങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. 70 ലധികം സ്ഥലങ്ങളില്‍ 200ലധികം ഉദ്യോഗസ്ഥർ പരിശോധന നടത്തി. റെയ്ഡിൽ 6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 3 കിലോ സ്വർണം, 25 ലക്ഷം രൂപയുടെ വജ്രങ്ങൾ, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ എന്നിവ കണ്ടെടുത്തു.
അതേസമയം സംസ്ഥാനത്ത് ഓഗസ്റ്റ് 17ന് ലോകായുക്ത റെയ്ഡ് നടത്തിയിരുന്നു.






