ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് താരം ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. നടന് വിഷ്ണു വിശാലിന്റെ വീട്ടിലായിരുന്നു ആമിര്‍ ഖാന് കഴിഞ്ഞത്. ഫയര്‍ ഫോഴ്സ് ബോട്ടില്‍ എത്തിയാണ് ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു താരം ചെന്നൈയിലെത്തിയത്.
വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് വിശാലിന്റെ വീട്ടില്‍ ആമിര്‍ ഖാന് കഴിയേണ്ടി വന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്റെ വീട് നില്ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു.
വിഷ്ണു വിശാലിനെയും ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആമിര്‍ ഖാന് ബോട്ടില്‍ കയറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ വീടിന് ചുറ്റും വെള്ളം പൊങ്ങിയ വിവരം വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
വിഷ്ണു വിശാലിന്റെ പോസ്റ്റ് വൈറലായതോടെ അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ അയയ്ക്കുകയും ചെയ്തു. തുടർന്ന് നടനെയും പങ്കാളിയും കായിക താരവുമായ ജ്വാല ഗുട്ടയെയും പുറത്തെത്തിക്കുകയായിരുന്നു. ആമിർ ഖാനെയും ഇതോടൊപ്പം പുറത്തെത്തിച്ചു. ശേഷം രക്ഷാപ്രവർത്തകർക്കും തമിഴ്നാട് സർക്കാരിനും നന്ദി അറിയിച്ച് നടൻ മറ്റൊരു പോസ്റ്റും എക്സിൽ പങ്കുവെച്ചു.

Comments