തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞവിലയിലാണ് സ്വര്‍ണം.
എന്നാല്‍ ജ്വല്ലറി വ്യാപാരം മെച്ചപ്പെടുത്തുന്നതിനായി സ്വര്‍ണ വില ഇനിയും കുറയണമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണത്തിന്റെ വിലയില്‍ ഇനിയും മാറ്റം വന്നേക്കുമെന്നും അവര്‍ പറയുന്നു. സ്വര്‍ണത്തിന്റെ വില കുറഞ്ഞത്തിന്റെ മറ്റൊരു കാരണം ഡോളര്‍ കരുത്താര്‍ജിച്ചതാണ്.ഇന്ന് വെള്ളിയാഭരണങ്ങളുടെ വിലയും കുറഞ്ഞു. വെള്ളി ഗ്രാമിന് 82 ല്‍ നിന്ന് 1 രൂപയാണ് കുറഞ്ഞത്.






