
ഇന്ത്യൻ സിനിമലോകത്ത് ലേഡി സൂപ്പർസ്റ്റാറായി തിളങ്ങിയ താരമാണ് ശ്രീദേവി ബോണി കപൂർ. താരറാണിയായിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ആരാധകര്‍ക്ക് ഇന്നും തീരാവേദനയാണ്. ശ്രീദേവിയുടെ മൂത്തമകൾ ജാഹ്നവി അമ്മയുടെ പാത പിന്തുടർന്നു വെള്ളിത്തിരയിൽ എത്തിയിരുന്നു. സോയ അക്തർ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് ചിത്രം ആര്ച്ചിയിലൂടെ ശ്രീദേവിയുടെ രണ്ടാമത്തെ മകള്‍ ഖുശി ഇപ്പോള്‍ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ സ്ക്രീനിംഗ്. ഇപ്പോഴിതാ സ്ക്രീനിംഗിൽ ഖുശി ധരിച്ച വേഷമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. അമ്മയുടെ ഗൗണ്‍ അണിഞ്ഞാണ് ഖുശി തന്റെ ആദ്യ സിനിമയുടെ പ്രീമിയറിന് എത്തിയത്. 2013ല്‍ ഐഐഎഫ്എ റെഡ് കാര്‍പ്പറ്റില്‍ ശ്രീദേവി ധരിച്ച അതേ ഗോള്‍ഡൻ ഗൗണാണ് ഖുശി ധരിച്ചത്. "അമ്മയുടെ ഏറ്റവും സവിശേഷമായ വസ്ത്രത്തിനൊപ്പം ഏറ്റവും സവിശേഷമായ രാത്രി.." എന്ന ക്യാപ്ഷൻ നൽകിയാണ് താരം അമ്മയുടെ വേഷം അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ഖുശി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ബോളിവുഡിലേ വൻ താരനിര തന്നെ ആര്‍ച്ചി പ്രീമിയറിന് എത്തിയിരുന്നു. ഖുശിക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് അച്ഛന് ബോണി കപൂര്‍ സഹോദരങ്ങളായ ജാന്‍വി കപൂര്‍, അന്‍ഷുല കപൂര്‍, അര്ജുന് കപൂര്‍ എന്നിവരടങ്ങുന്ന കുടുംബം സ്ക്രീനിങ് കാണാന്‍ എത്തി. ആര്‍ച്ചീസിലൂടെ ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാന്, അമിതാഭ് ബച്ചന്റെ ചെറുമകന് അഗസ്ത്യ നന്ദ, തുടങ്ങിയവരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.






