
ബോളിവുഡ് സിനിമാപ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിക്കുകയാണ് സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ ‘അനിമല്‍’. തെലുങ്കില്‍ വിജയദേവരകൊണ്ടയെ വച്ച് അര്ജ്ജുന് റെഡി എന്ന ഹിറ്റും ബോളിവുഡില്‍ ഷാഹിദ് കപൂര്‍ നായകനായി എത്തിയ കബീര്‍ സിംഗും സംവിധാനം ചെയ്ത ആളാണ് സന്ദീപ് റെഡ്ഡി വംഗ. വിവാദങ്ങള്‍ക്കിടയിലും ക്രൈം സാഗ ‘അനിമല്‍’ തീയേറ്ററുകളില്‍ മികച്ച കളക്ഷനാണ് നേടുന്നത്. നാലു ദിവസം കൊണ്ട് നാലു കോടി ക്ലബ്ബിലാണ് അനിമല്‍ കയറിയിരിക്കുന്നത്. രശ്മിക മന്ദാന, പ്രിനീതി ചോപ്ര, അനിൽ കപൂർ, ത്രിപ്തി ദിമിരി, ശക്തി കപൂർ, ബോബി ഡിയോൾ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിലെ പുരുഷമേധാവിത്വ സമീപനവും ഗാര്‍ഹിക പീഡനവും രൂക്ഷവിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്.
സിനിമയുടെ കഥ പോലെ ശ്രദ്ധിക്കപ്പെടുന്നതാണ് അതിലെ ലൊക്കേഷനുകള്‍. അതോടൊപ്പം ആരാധകര്‍ക്ക് ഇടയില്‍ സംസാര വിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്ന രണ്‍ബീറിന്റെ വീട്. അതിസമ്പന്നമായ ഈ വീട് ചിത്രത്തിനായി സെറ്റിട്ടിരിക്കുന്നതാണെന്നാണ് ആരാധകര്‍ ചിന്തിച്ചത്, എന്നാലത് അങ്ങനെയല്ല. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ബോളിവുഡിലെ ഒരു താരത്തിന്റെ സ്വന്തം സൗധമാണ്. സെയ്ഫ് അലി ഖാന് പാരമ്പര്യമായി ലഭിച്ച പട്ടൗഡി പാലസാണത്. രണ്‍ബീറിന്റെ കസിനായ കരീന കപൂറിന്റെ ഭര്‍ത്താവ് കൂടിയാണ് പാലസിന്റെ ഉടമയും ബോളിവുഡ് നടനുമായ സെയ്ഫ്. സെയ്ഫ് അലിഖാനും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നത് ഇവിടെയാണ്. പട്ടൗഡി നവാബുമാരുടെ കുടുംബവീട് ആയ പട്ടൗഡി പാലസിന്റെ നിലവിലെ അവകാശി സെയ്ഫ് അലി ഖാൻ ആണ്.
സെയ്ഫ് അലി ഖാന്റെ പിതാവും പട്ടൗഡിയിലെ നവാബുമായിരുന്ന മന്‍സൂര്‍ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന് പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ വീട്. സെയ്ഫിന്റെ മുത്തച്ഛനും പട്ടൗഡിയിലെ അവസാനത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ 1935 ല്‍ പണിതതാണിത്. നിലവില്‍ 800 കോടിയോളം രൂപയാണ് പട്ടൗഡിയുടെ മൂല്യം. ഹരിയാണയിലെ ഗുഡ്ഗാവിലാണ് സെയ്ഫിന്റെ പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രെസിങ് റൂം, ഏഴ് ബില്യാര്‍ഡ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റമ്പതോളം മുറികളാണ് ഇവിടെയുള്ളത്. കൊളോണിയല്‍ മാതൃകയില്‍ പണികഴിപ്പിച്ച ഈ പാലസിന്റെ ഡിസൈനിംഗിനും നിര്‍മ്മാണ മേല്‍നോട്ടത്തിനും നേതൃത്വം നല്‍കിയത് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് ആയ റോബര്‍ട്ട് ടോര്‍ കൂസല്‍, കാള്‍ മോള്‍ട്ട്, വോണ്‍ ഹെയിന്‍സ് എന്നീ ആര്ക്കിട്ടെക്റ്റുമാരായിരുന്നു. പത്തേക്കറില്‍ വ്യാപിച്ചുകിടക്കുന്ന പട്ടൗഡി കൊട്ടാരത്തിന്റെ മുറ്റത്ത് വിശാലമായൊരു നീന്തല്‍ക്കുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്. മുൻപും നിരവധി ചിത്രങ്ങളുടെ ചത്രീകരണത്തിന് വേണ്ടി പട്ടൗഡി കൊട്ടാരം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും 60 കിലോമീറ്റര്‍ മാറി ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ഈ കൊട്ടാരത്തിലെ പുല്‍ത്തകിടിയും ഇടനാഴികളുമെല്ലാം ചിത്രത്തിലെ പല സുപ്രധാനരംഗങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. പട്ടൗഡി പാലസ് 2005 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ലക്ഷ്വറി ഹോട്ടലായി നീമ്റാണ ഹോട്ടല്‍സ് നെറ്റ്വര്ക്കിനു വേണ്ടി പാട്ടത്തിനു നല്‍കിയിരുന്നു. പിന്നീട് 2014-ല്‍ സെയ്ഫ് പട്ടൗഡി പാലസിന്റെ പൂര്‍ണമായ അവകാശം തിരികെ നേടുകയായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മണാലി, ഹിമാചല്‍ പ്രദേശ്, ഗുരുഗ്രാം, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചു, മറ്റ് രംഗങ്ങള്‍ സ്കോട്ട്ലൻഡ്, ഇംഗ്ലണ്ട് എന്നിവയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.






