
മുബൈയില്‍ വച്ച് നടത്തിയ സോയ അക്തറിന്റെ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രീമിയർ താരനിബിഡമായിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകള്‍ സുഹാന ഖാന്, അമിതാഭ് ബച്ചന്റെ പേരക്കുട്ടി അഗസ്ത്യ നന്ദ, അന്തരിച്ച ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മകള്‍ ഖുശി കപൂര്‍ എന്നിവരാണ് ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നത്. ഒരുപാട് ബോളിവുഡ് സെലിബ്രിറ്റികള്‍ ഈ പ്രീമിയറില്‍ പങ്കെടുത്തിരുന്നു. അതില്‍ ഹൃത്വിക് റോഷനും സബ ആസാദും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ഇവര്‍ ഒരുമിച്ചുള്ള പ്രണയചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതിനിടയിലും സബാ ആസാദിനെയാണ് ഹൃത്വിക് നോക്കുന്നത്. കറുത്ത നിറത്തിലുള്ള ബട്ടണുകളുള്ള നോച്ച് ലാപെൽഡ് ഷർട്ട്, പിൻ വരയുള്ള ടേപ്പർഡ് പാന്റ്സ്, തൊപ്പി, നെർഡി ഗ്ലാസുകൾ, സ്വീഡ് ഷൂസ് എന്നിവയായിരുന്നു ഹൃത്വിക് ധരിച്ചിരുന്നത്. കോർഡിനേറ്റഡ് ഫ്ലോറൽ-പ്രിന്റ് ബ്രേലെറ്റും വലിയ പ്ലീറ്റഡ് പാവാടയും ധരിച്ചാണ് സബ എത്തിയത്. ടോപ്പ് ഹാൻഡിൽ ബാഗ്, സ്വർണ്ണ കമ്മലുകൾ, കറുത്ത സ്റ്റെലെറ്റോകൾ, മെലിഞ്ഞ റെട്രോ ശൈലിയിലുള്ള ഹെയർഡൊ എന്നിവയായിരുന്നു സബയുടെ ഹൈലൈറ്റുകള്‍. കുറച്ചു നാളായി പ്രണയത്തിലായിരുന്ന ഹൃത്വിക്കും സബയും അടുത്തിടെയാണ് തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ദീപിക പദുക്കോണിനൊപ്പം ‘ഫൈറ്റർ’, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർക്കൊപ്പമുള്ള ‘വാർ 2’ എന്നിവയാണ് ഹൃത്വിക്കിന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾ.






