
ബുക്കര്‍ പുരസ്കാര ജേതാവും പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് മൂന്നാമത് പി ജി ദേശീയ പുരസ്കാരം. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായിട്ടാണ് ഈ പുരസ്കാരം നല്‍കുന്നത്.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പി ഗോവിന്ദപ്പിള്ളയുടെ വിയോഗത്തിന്റെ 11-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ 13-ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം അരുന്ധതി റോയ്ക്ക് സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രമുഖ മാധ്യമപ്രവര്ത്തകന് എന്‍ റാമാണ് മൂന്ന് ലക്ഷം രൂപ സമ്മാനത്തുക സമ്മാനിക്കുക.






