
ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിംഗ് വേണമെന്ന് കേന്ദ്ര ഭവനനിർമ്മാണ നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി.
വലിയ ബോർഡല്ല, ലോഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുടമകൾക്ക് പരാതിയില്ലെന്നും കേരളത്തിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
അതേസമയം ലൈഫ് പദ്ധതി കേരള സര്‍ക്കാരിന്റെ അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഉടക്കി നില്‍ക്കുകയാണ് . തനത്ഫണ്ട് ലഭ്യതക്കുറവ്, വായ്പാ തുക ലഭിക്കാത്തതും പ്രതിസന്ധികള്‍ വര്‍ധിപ്പിക്കുന്നു.






