കോട്ടയം : അന്തരിച്ച സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്കാരം ഇന്ന്. രാവിലെ 11 മണിക്ക് കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗികമായ ബഹുമതികളോടുകൂടി സംസ്കരിക്കും. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിയെത്തിയത്.
അദ്ദേഹത്തിനെ ഒരു നോക്ക് കണ്ട് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി വിലാപ യാത്ര കടന്നുപോയ വഴികളില്‍ വലിയ ജനവലിയാണുണ്ടായിരുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സിപി ഐ കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തിച്ചേര്‍ന്നത്. സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, എം എല്‍എമാര്‍, സിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, എല്‍ഡി എഫ് ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ കാനത്തെ വീട്ടിലെത്തും.






