
സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ശബരിമലയിലെ ഇപ്പോഴത്തെ തിരക്കിന് കാരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.
മുഖ്യമന്ത്രിയും മന്ത്രിമാരും പ്രഭാത ഭക്ഷണ യോഗത്തിന് കാണിക്കുന്ന ആത്മാർത്ഥത എങ്കിലും ശബരിമലയോട് കാണിക്കണം. ശബരിമലയിൽ പൊതുശൗചാലയങ്ങൾ പോലും വൃത്തിഹീനമായി കിടക്കുകയാണ്.
അതേസമയം ശബരിമലയിൽ തിരക്കിന്റെ ഭാഗമായി ദർശനസമയം നീട്ടിയിരിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടിയാണ് ദർശനസമയം കൂട്ടിയത്. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട രാത്രി 11 മണിക്കാണ് അടയ്ക്കുന്നത്. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്തെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് അറിയിച്ചു.






