
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ' മനസ്സിനക്കരെ' എന്ന ചിത്രത്തില്‍ ഗൗരി എന്ന നാട്ടിന്പുറത്തുക്കാരി പെണ്‍കുട്ടിയായി വന്ന് ഇന്ന് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന താരമാണ് നയന്‍താര. മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍താര ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുളള നടിമാരില്‍ ഒരാളാണ്. അറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം' ജാവനി' ലൂടെ തന്റെ ബോളിവുഡ് അരങ്ങറ്റവും ഗംഭീരമാക്കിയിരിക്കുകയാണ് താരം.
സിനിമയ്ക്കൊപ്പം തന്റെ ബിസിനസ് ശൃംഖലയും വളര്‍ത്തുകയാണ് നയന്‍താരയിപ്പോള്‍.ഒന്നിലേറെ ബിസിനസ് സംരഭങ്ങള്‍ക്ക് തുടക്കം കുറിച്ച നടി കുടുംബജീവിതവും ഒപ്പം കൊണ്ടുപോകുന്നുണ്ട്. വ്യക്തി ജീവിതത്തിനും കരിയറിനും ഒരേ പോലെ പ്രാധാന്യം നല്കുന്ന നയന്‍താര ഭര്‍ത്താവ് വിക്കിയ്ക്കും ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകിനുമൊപ്പം ജീവിതം ആഘോഷമാക്കുകയാണ്. മക്കളുടെ വിശേഷങ്ങളും നടി ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
ഇപ്പോള്‍ തന്നെ തേടിയെത്തിയ സന്തോഷത്തില്‍ ഭര്‍ത്താവിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കുകയാണ് താരം. 'ബിസിനസ് ടുഡേ'എന്ന മാഗസീനില്‍ 'മോസ്റ്റ് പവര്‍ഫുള്‍ വുമണ്‍ ഇന്‍ ബിസിനെസ്' എന്ന ടാഗ്ലൈന് സ്വന്തമാക്കിയാക്കിയിരിക്കുകയാണ് നയന്‍താര. വലിയ സ്വപ്നം കാണാന്‍ പഠിപ്പിച്ചതിന് ഭര്‍ത്താവിനോടുള്ള നന്ദിയും നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.






