മനുഷ്യ ശരീരത്തില്‍ ഒളിച്ചിരുന്ന അവയവം കണ്ടെത്തി; ആകെ അവയവങ്ങളുടെ എണ്ണം 79 ആയി
മനുഷ്യ ശരീരത്തില്‍ ഒളിച്ചിരുന്ന അവയവം കണ്ടെത്തി; ആകെ അവയവങ്ങളുടെ എണ്ണം 79 ആയി
Authored by Web Desk | Last updated: 05 Jan 2017, 9:42 AM | 1 min read
ലണ്ടന്‍: മനുഷ്യ ശരീരത്തില്‍ ദഹനേന്ദ്രിയ വ്യവസ്ഥയോട് ചേര്‍ന്നിരുന്ന പ്രത്യേക അവയവം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 'മെസെന്ററി' എന്നറിയപ്പെടുന്ന ഈ അവയവം ദഹനേന്ദ്രിയ വ്യവസ്ഥയോടൊപ്പമാണ് ഇതുവരെ കൂട്ടിയിരുന്നത്. എന്നാല്‍ ഇത് വ്യത്യസ്തമായ ഒറ്റ അവയവമാണെന്ന നിഗമനത്തിലെത്തിയത് ഇപ്പോഴാണ്. ഇതോടെ അവയവങ്ങളുടെ എണ്ണം 79 ആയി.
ഈ അവയവത്തിന്റെ പ്രത്യേക ധര്‍മ്മമെന്താണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. ഇതിനായി പഠനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അയര്‍ലണ്ടിലെ ലിമെറിക് ഹോസ്പിറ്റലിലെ ഗവേഷകനായ ജെ കാല്വിന് കോഫിയാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി ഒറ്റ അവയവമാണെന്ന് കണ്ടെത്തിയത്.
വയര്‍, ചെറുകുടല്‍, ആഗ്നേയഗ്രന്ഥി, പ്ലീഹ എന്നിവയെ ദഹനേന്ദ്രിയ വ്യുഹത്തിലെ മറ്റ് അവയവങ്ങളെയും ബന്ധിപ്പിക്കുന്ന നേര്‍ത്ത സ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കമാണ് മെസെന്ററി. മെസെന്ററിയുടെ കണ്ടെത്തല്‍ ചികിത്സരംഗത്ത് നുതന മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും ശാസ്ത്ര ലോകം പറയുന്നു.