
ഓര്‍ഡിനറി എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നായികയാണ് ശ്രിത ശിവദാസ്. അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന്റെ പുത്തന്‍ ലുക്കാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കിടിലന്‍ ഔട്ട്ഫിറ്റും അതിന് മാച്ചിങ്ങായ മിനിമം ഓര്ണമെന്റസുമായി പുത്തന്‍ വൈബിലാണ് താരം. കൂടുതലും നാടന്‍ വേഷങ്ങളിലൂടെ സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുളള താരത്തിന്റെ ഗ്ലാമര്‍ ലുക്ക് ഇതിനോടകം വൈറലായി കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും സജീവമാണ് നടി ശ്രിത. സന്താനം നായകനായ ദില്ലുക്ക് ദുഡ് 2 എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് അരങ്ങേറ്റം. മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോഴും താരത്തിന് കോളിവുഡില്‍ അനവധി സിനിമകള്‍ ഉണ്ടായിരുന്നു.അഭിനയത്രി എന്നതിലുപരിയായി ശ്രിത ഒരു ടെലിവിഷന്‍ അവതാരിക കൂടെയാണ്.






