
മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന ചെന്നൈ ജനതയ്ക്ക് കൈത്താങ്ങുമായി നടന് ശിവ കാര്ത്തികേയന്. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് നടന് സംഭാവന ചെയ്തിരിക്കുന്നത്.തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് ശിവ കാര്ത്തികേയന് ചെക്ക് കൈമാറിയത്. ഉദയനിധി സ്റ്റാലിന് തന്നെയാണ് ഈ വിവരം എക്സിലൂടെ പങ്കുവെച്ചത്.
'മിഷോങ് കൊടുങ്കാറ്റിനെ തുടര്‍ന്ന് കോര്പ്പറേഷന് വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സര്‍ക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തില്‍, നടനും സഹോദരനുമായ ശിവ കാര്ത്തികയേന് ഞങ്ങളെ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം.'' എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഉദയനിധി സ്റ്റാലിന് കുറിച്ചത്.







Comments