ഇമെയിലിലൂടെ ബോഡി ഷേംമിങ് നടത്തിയ വ്യക്തിക്ക് ചാനനിലൂടെ ലൈവായി മറുപടി നല്കി വാര്‍ത്താ അവതാരക. കനേഡിയന്‍ വാര്‍ത്താ അവതാരകയായ ലെസ്ലി ഹോര്‍ട്ടണ്‍ ആണ് തന്നെ അധിക്ഷേപിച്ച ആള്‍ക്ക് മറുപടി നല്‍കിയത്. ഗ്ലോബല്‍ ന്യൂസ് എന്ന ചാനലില്‍ മോണിങ് ഷോയില്‍ പതിവുപോലെ ട്രാഫിക് ന്യൂസ് സെഗ്മെന്റിനിടെയാണ് സംഭവം.
തന്റെ രൂപത്തെ അധിക്ഷേപിക്കുകയും ഗര്‍ഭിണി ആണോ പരിഹസിക്കുകയും ചെയ്ത ഒരു വ്യക്തിയെക്കുറിച്ചാണ് ലെസ്ലി പറഞ്ഞത്.
'ഗര്‍ഭിണിയായതിന് അഭിനന്ദനങ്ങള്‍' എന്ന് പറഞ്ഞുകൊണ്ട് തനിക്ക് ലഭിച്ച ഒരു ഇമെയിലിനെ കുറിച്ചാണ് ഇനി സംസാരിക്കാനുള്ളതെന്ന് ലെസ്ലി വാര്‍ത്താ അവതരണത്തിനിടെ വ്യക്തമാക്കി. തുടര്‍ന്ന് ആ അധിക്ഷേപം നിറഞ്ഞ ഇ മെയില്‍ വായിച്ചു- 'നിങ്ങള്‍ പഴയ ബസ് ഡ്രൈവര്‍ പാന്റ്സ് ആണ് ധരിക്കുന്നതെങ്കില്‍ ഇതുപോലുള്ള ഇമെയിലുകള്‍ പ്രതീക്ഷിച്ചിരുന്നോ'

തുടക്കത്തില്‍ മെയിലിനോട് നന്ദിപറഞ്ഞ ലെസ്ലി തുടര്‍ന്ന് പറഞ്ഞതിങ്ങനെ- 'അല്ല, ഞാന്‍ ഗര്‍ഭിണിയല്ല. കഴിഞ്ഞ വര്‍ഷം കാന്‍സര്‍ ബാധിച്ചതോടെ എന്റെ ഗര്‍ഭപാത്രം നഷ്ടപ്പെട്ടു. എന്റെ പ്രായത്തിലുള്ള സ്ത്രീകളുടെ രൂപം ഇങ്ങനെയാണ്. നിങ്ങള്‍ക്കത് അരോചകമാണെങ്കില്‍, അത് നിര്‍ഭാഗ്യകരമാണ്'. നിങ്ങള്‍ അയക്കുന്ന ഇമെയിലുകളെക്കുറിച്ച് ചിന്തിക്കുക എന്നു പറഞ്ഞാണ് ലെസ്ലി അവസാനിപ്പിച്ചത്.
ബോഡി ഷെയ്മിംഗിനോട് പ്രതികരിച്ച ലെസ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്- 'നിങ്ങള്‍ കാന്‍സര്‍ പോരാളിയാണ്. എല്ലായിടത്തും സ്ത്രീകള്‍ക്കായി പൊരുതുന്നു. നിങ്ങളീ ചെയ്യുന്നത് തുടരുക!'- കനേഡിയന്‍ കാന്‍സര്‍ സൊസൈറ്റി പ്രതികരിച്ചു.

Comments