
ഹോളിവുഡില്‍ നിന്നും ബോളിവുഡിലെത്തി തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച താരമാണ് സണ്ണി ലിയോണ്‍. ബോളിവുഡിലെ മിന്നും താരങ്ങളിലൊരാളാണ് സണ്ണി ലിയോണി അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജയാണ്. നീലച്ചിത്രങ്ങളിലൂടെയാണ് സണ്ണി സിനിമയിലെത്തുന്നത്. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ താരത്തിന്റെ ഹോട്ട് ഗ്ലാമര്‍ ലുക്കിന് ആരാധകര്‍ ഏറെയാണ്. കേരളത്തിലും സണ്ണിക്ക് ആരാധകര്‍ ഏറെയാണ്. ‘മധുരരാജ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഐറ്റം സോംഗായ ‘മോഹ മുന്തിരി വാറ്റിയ രാവ്’ എന്നതിലൂടെ സണ്ണിയുടെ ആരാധകവൃന്ദം കൂടിയിട്ടുണ്ട്. താരത്തെ കാണാനും സംസാരിക്കാനും ചിത്രങ്ങളെടുക്കാനും നിരവധി പേരാണ് ആഗ്രഹിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ സണ്ണി വീണ്ടും മലയാളത്തിലെത്തുകയാണ്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് അറിയിച്ചത്. താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി വിളക്ക് തെളിയിക്കുന്നതും പ്രസംഗിക്കുന്നതുമാണ് വീഡിയോയില്‍. സണ്ണിയെ കാണാന്‍ താരത്തിന്റെ മുഖമുള്ള ടീഷര്‍ട്ട് ധരിച്ച് ഓടി വരുന്ന ഭീമന് രഘുവിനെയും വീഡിയോയില്‍ കാണാം. ഭീമന് രഘു ഓടി വരുന്ന ദൃശ്യം പകര്‍ത്തുന്ന ക്യാമറ ടീം അടക്കമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തിരുവനന്തപുരത്താണ് ഷൂട്ടിംഗ് നടക്കുന്നത്. ഭീമന് രഘുവിനൊപ്പം ഏത് ചിത്രത്തിലാണ് താരം അഭിനയിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.
കൊട്ട്വേഷന്‍ ഗ്യാങ്, ഷീറോ, കൊക കോള, ഹെലെന്, ദ ബാറ്റില്‍ ഓഫ് ഭിമ കോറേഗന്‍, യുഐ എന്നിങ്ങനെ തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സണ്ണിയുടേതായി ഒരുങ്ങുന്നുണ്ട്. കരിയറില്‍ നല്ല തിരക്കിലാണ് സണ്ണിയിപ്പോള്‍.






