
കൊച്ചി : അടുത്ത അധ്യയന വര്‍ഷം മുതല്‍ കേരളത്തിന്റെ എസ് സി ഇ ആര് ടി സിലബസിന് പകരം സിബിഎസ്ഇ സിലബസ് നടപ്പാക്കാൻ തീരുമാനം. എസ് സി ഇ ആര് ടി കേരള മലയാളം മീഡിയം ക്ലാസുകൾ സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന സ്കൂളുകൾക്കാണ് നിർദ്ദേശം.
ഒന്നാം ക്ലാസ് മുതൽ പ്രവേശനം ഇനി സിബിഎസ്ഇ പ്രകാരമായിരിക്കുമെന്നാണ് ഉത്തരവിലുളളത്. നിലവിൽ 9,10 ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നവരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ക്ക് മലയാളം മീഡിയം തുടരാം.
നിലവിലെ രണ്ട് മുതൽ എട്ട് വരെ ക്ലാസിലെ കുട്ടികൾക്ക് അടുത്തവർഷം മുതൽ ഇത് ബാധകമാകും. വിദ്യാഭ്യാസ നിലവാരം ഉയർത്താനാണ് നടപടിയെന്നാണ് ഉത്തരവിൽ വിശദീകരിക്കുന്നത്






