
തിരുവനന്തപുരം : 33 തദ്ദേശസ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വടക്കന്‍ജില്ലയില്‍ യുഡിഎഫ് ന് മുന്നേറ്റം . യുഡിഎഫ് 10 , എൻഡിഎ 1 , എല്‍ ഡി എഫ് 3 എന്നിങ്ങെന നില.
കോഴിക്കോട് ജില്ല
നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് നേട്ടം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാർഡ് എൽഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിർത്തി.
വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാർഡ് ചല്ലിവയൽ യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ എൻ ബി പ്രകാശൻ 311 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാർഡാണിത്. വാണിമേൽ പഞ്ചായത്തിലെ 14ാം വാർഡ് കോടിയുറ യുഡിഎഫ് നിലനിർത്തി. 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫിലെ അനസ് നങ്ങാണ്ടിയിൽ വിജയിച്ചു. കോൺഗ്രസ് നേതാവാണ് അനസ്. മടവൂർ പഞ്ചായത്ത് അഞ്ചാം വാർഡ് പുല്ലാളൂർ യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ സിറാജ് ചെറുവലത്ത് 234 വോട്ടിന് വിജയിച്ചു. എൻസിപിയിലെ അബ്ബാസ് ആയിരുന്നു എതിർ സ്ഥാനാർഥി. മാവൂർ പഞ്ചായത്തിലെ 13 ആം വാർഡ് പാറമ്മൽ യുഡിഎഫ് നിലനിർത്തി
കാസർഗോഡ് ജില്ല
പള്ളിക്കര പഞ്ചായത്ത് വാർഡ് യുഡിഎഫ് നിലനിർത്തി
പള്ളിക്കര, കോട്ടക്കുന്ന് (22)വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി. എഫ് സ്ഥാനാർഥി അബ്ദുല്ല സിങ്കപ്പൂർ 117 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 453 വോട്ടാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി എം എച്ച് ഹാരീസിന് 336 വോട്ടും ,ബിജെപിയിലെ പ്രദീപ് കുമാർ കൂട്ടക്കനിക്ക് 102 വോട്ടും ലഭിച്ചു. 22 അംഗ പഞ്ചായത്തിൽ 14 എൽ ഡി എഫ് , 8 യു ഡി എഫ് എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് അംഗമായിരുന്ന മുസ്ലിംലീഗിലെ കെ അബ്ദുല്ല കുഞ്ഞിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പാലക്കാട്
മലമ്പുഴയിൽ ബ്ലോക്ക് വാർഡിൽ യുഡിഎഫ്. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കണ്ണോട് വാർഡിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചുമൂർത്തി വാർഡിൽ LDF ന് സിറ്റിംഗ് സീറ്റ് നഷ്ടമായി. യു ഡി എഫ് സ്ഥാനാർത്ഥി സതീഷ്കുമാർ 325 ഭൂരിപക്ഷത്തിൽ വിജയിച്ചു
പാലക്കാട് പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി സി പി മുഹമ്മദ് 142 വോട്ടുകൾക്ക് വിജയിച്ചു. കഴിഞ്ഞ തവണ ടോസിലൂടെ എൽഡിഎഫ് ജയിച്ച വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്
ഒറ്റപാലം നഗരസഭ പാലാട്ട് റോഡ് വാർഡ് ബി ജെ പി സീറ്റ് നിലനിർത്തി. ബി ജെ പി യിലെ പി സഞ്ജു മോൻ വിജയിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്തിലെ വാണിയംകുളം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി അബ്ദുൾ ഖാദർ വിജയിച്ചു
വയനാട്
വയനാട് മുട്ടിൽ പരിയാരം മൂന്നാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. മുസ്ലിംലീഗിലെ എം.കെ ആലിയാണ് 88 ഭൂരിപക്ഷത്തിൽവിജയിച്ചത്. മുട്ടിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും പരിയാരം മൂന്നാം വാർഡ് മെമ്പറുമായിരുന്ന എം.കെ യാകൂബിൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
തൃശൂര്‍
മാള പഞ്ചായത്തിലെ കാവനാട് 14 ആം വാർഡിൽ യുഡിഎഫിന് വിജയം. നിത ജോഷി 567 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
എല്‍ ഡി എഫ് വിജയച്ച് സീറ്റ്
മലപ്പുറം
ഒഴൂർ പഞ്ചായത്ത് പതിനാറാം വാർഡിൽ എൽഡിഎഫ് വിജയിച്ചു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫ് സ്ഥാനാർഥി സി പി രാധ വിജയിച്ചത്.
കണ്ണൂർ
പാനൂർ ബ്ലോക്ക് വാർഡ് എൽഡിഎഫ് നിലനിർത്തി .പാനൂർ ബ്ലോക്കിലെ ചൊക്ലി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി തീർഥ അനൂപ് വിജയിച്ചു
എന്‍ഡിഎ
ഒറ്റപാലം നഗരസഭ പാലാട്ട് റോഡ് വാർഡ് ബി ജെ പി സീറ്റ് നിലനിർത്തി. ബി ജെ പി യിലെ പി സഞ്ജു മോൻ വിജയിച്ചു.






