
ന്യൂഡല്ഹി: ലോക്സഭയില് ഗുരതരമായ സുരക്ഷാവീഴ്ചയുണ്ടാക്കി അകത്തും പുറത്തും കണ്ണീര് വാതകവുമായി പ്രതിഷേധം. സന്ദര്ശക ഗ്യാലറിയില് ഇരുന്ന രണ്ടുപേര് കണ്ണീര്വാതകവുമായി എംപിമാര്ക്ക് ഇടയിലേക്ക് ചാടിയപ്പോള് പുറത്തു മറ്റു രണ്ടുപേരും നിറമുള്ള പുക ഉയര്ത്തി.
സംഭവത്തില് അകത്തും പുറത്തുമായി പ്രതിഷേധിച്ച ഒരു യുവതി ഉള്പ്പെടെ നാലു പേര് കസ്റ്റഡിയില്. അകത്ത് ശൂന്യവേളയ്ക്കിടയിലായിരുന്നു പ്രതിഷേധം. സര്ക്കാര് വിരുദ്ധ മുദ്രാവാക്യം വിളിച്ചുകൊണ്ട് നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന് ഇയാള് ഡെസ്ക്കുകളിലൂടെ ഓടുകയും ചെയ്തു. മഞ്ഞ നിറത്തിലുള്ള പുകവരുന്ന കളര്സ്പ്രേയും ഉപയോഗിച്ചു. ഏകാധിപത്യം അനുവദിക്കത്തില്ലെന്ന മുദ്രാവാക്യമായിരുന്നു മുഴക്കിയത്.
ഈ സമയത്ത് തന്നെ പുറത്തും പുക ഉയരുന്ന ഉപകരണവുമായി ഒരു യുവതിയും മറ്റൊരാളും പ്രതിഷേധിച്ചു. അകത്ത് പ്രതിഷേധിച്ചവരെ എംപിമാര് തന്നെ പിടികൂടി. പുറത്ത നിന്ന യുവതിയേയും മറ്റൊരാളേയും സുരക്ഷാ ഉദ്യോഗസ്ഥര് പിടികൂടി. ഇന്ന് രാവിലെ നടന്ന സംഭവത്തില് സന്ദര്ശക ഗാലറിയില് ഇരുന്നവര് കളര്സ്പ്രേയുമായി എംപി മാരുടെ ചേമ്പറിലേക്ക് ചാടുകയായിരുന്നു.
എംപിമാര് സുരക്ഷിതരാണെന്നും ആര്ക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോര്ട്ടുകള്. പാര്ലമെന്റ് ആക്രമണത്തിന്റെ വാര്ഷികത്തിലായിരുന്നു സുരക്ഷാ വീഴ്ച ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഷൂസിനുള്ളിലാണ് പുക ഉയരുന്ന ഉപകരണം വെച്ചിരുന്നത്. കളര്സ്പ്രേ ഇവരില് നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേ സുരക്ഷാ പരിശോധനയില് ഇത് കണ്ടെത്താനായിരുന്നില്ല. തീവ്രവാദ സ്വഭാവമുള്ള ആക്രമണമെന്ന് ഡല്ഹി പോലീസ് പറഞ്ഞു.
പാർലമെന്റിന്റെ ശീതകാല സമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഡിസംബർ 4 ന് ആരംഭിച്ച് ഡിസംബർ 22 വരെ തുടരുകയും 19 ദിവസങ്ങളിലായി 15 സിറ്റിംഗുകൾ ഉണ്ടായിരിക്കുകയും ചെയ്യും.







Comments