
കായികതാരങ്ങള്‍ തമ്മിലുള്ള സൗഹൃദവും പിണക്കങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റില്‍ മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മിലെ പോര് വാര്‍ത്താപ്രാധാന്യം നേടിയതാണ്. ഗംഭീര്‍ തന്നെ വാതുവെപ്പുകാരനെന്ന് വിളിച്ചതായിട്ടാണ് ശ്രീശാന്ത് ആരോപിച്ചത്. സെവാഗ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളെ ബഹുമാനിക്കാത്തയാളാണ് ഗംഭീറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഒരു സ്പോര്‍ട്സ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്രീശാന്തിനെക്കുറിച്ച് ഗംഭീര്‍ പറഞ്ഞത്. തെറ്റായ ഉത്തരങ്ങള്‍ പറയുന്ന സെഗ്മെന്റില്‍ നേരിടാൻ ബുദ്ധിമുട്ടേറിയ ബൗളര്‍ ആരാണെന്ന് അവതാരക ചോദിച്ചു, ‘ശ്രീശാന്ത്’ എന്നായിരുന്നു ഗംഭീറിന്റെ മറുപടി. ചിരിച്ചു കൊണ്ടുള്ള ഗംഭീറിന്റെ മറുപടി കേട്ട് അവതാരകയും ചിരിച്ചു. ഇരുവരും തമ്മിലെ പോരിന് ശേഷമാണ് ഈ പരാമര്‍ശം എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
തര്‍ക്കത്തില്‍ ശ്രീശാന്ത് പലവട്ടം പ്രതികരിച്ചിരുന്നുവെങ്കിലും ഗംഭീര്‍ മൗനം പാലിക്കുകയായിരുന്നു. എക്സിലൂടെ പ്രതികരിച്ചിരുന്നെങ്കിലും എവിടെയും തൊടാതെയായിരുന്നു. അതേസമയം പരസ്യപ്രതികരണം നടത്തിയതിന് ശ്രീശാന്തിനെതിരെ ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് കമ്മിഷണര്‍ നടപടിയെടുക്കുകയും ചെയ്തിരുന്നു.





