
ഗായകന് വിജയ് മാധവും നടിയും അവതാരകയും ഗായികയുമായ ദേവിക നമ്പ്യാരും ചേര്‍ന്നാലപിച്ച അയ്യപ്പഭക്തിഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 9 മാസം പ്രായമായ കുഞ്ഞ് ആത്മജ മഹാദേവിനൊപ്പമാണ് ഇരുവരും റെക്കോര്‍ഡിങ് സ്റ്റുഡിയോയിലെത്തിയത്. വിജയ് യും ദേവികയും പാടുമ്പോള്‍ ചുറ്റുമുളളതൊക്കെ നോക്കി കുഞ്ഞിക്കൈകള്‍കൊണ്ട് താളം പിടിക്കുന്ന ആത്മജിനെ വീഡിയോയില്‍ കാണാം.
കഴിഞ്ഞ വര്‍ഷം ദേവിക അയ്യനെ പറ്റി എഴുതിയ ഗാനം ഞാന്‍ മ്യൂസിക്ക് ചെയ്ത് പാടി,.ഒരു കൊല്ലത്തിനിപ്പുറം ഇന്ന് ഒരാളും കൂടി ഉണ്ട് കൂടെ.
ആത്മജനയ്യന് !എല്ലാരും കേട്ടിട്ട് അഭിപ്രായം പറയണം. സ്വാമി ശരണം . എന്ന അടിക്കുറിപ്പോടെയാണ് വിജയ്മാധവ് വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ ഇതിനോകം തന്നെവൈറലായിക്കഴിഞ്ഞു.
2022 ജനുവരിയിലാണ് ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.






