ബാഗി ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം...! ഇങ്ങനെയൊക്കെ പെണ്‍കുട്ടികള്‍ ചിന്തിച്ചിരുന്ന കാലമൊക്കെ കടന്നുപോയി. ഫാഷന്‍ ട്രെന്‍ഡുകള്‍ ഓരോ നിമിഷവും വിപണിയെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. മോഡേണും പാരമ്പര്യവും മിക്‌സ് ചെയ്ത വസ്ത്രങ്ങളാണ് വിപണിയിലെ ഈ സൂപ്പര്‍ താരങ്ങള്‍. ലളിതമെന്ന് കരുതി മാറ്റിനിര്‍ത്തിയിരുന്ന കുര്‍ത്തകളിലും പുതിയ ഫാഷന്‍ തരംഗങ്ങള്‍ ഇപ്പോള്‍ വന്നു കഴിഞ്ഞു. ഓരോരോ അവസരങ്ങളിലും പ്രത്യേകം തിളങ്ങാന്‍ കഴിയുന്ന അഞ്ച് ഫാഷന്‍ കുര്‍ത്തകളിതാ....!
1. ഡ്രാപ്പിഡ്
ക്ലാസിക്ക് മിക്‌സ് ഡിസൈനാണ് ഡ്രാപ്പിഡിനെ മറ്റ് കുര്‍ത്തകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പാന്റുകളിലെ വ്യത്യസ്തതയും തിളങ്ങുന്ന ഷെയ്ഡുകളും ഈ കുര്‍ത്തകളുടെ പ്രത്യേകതയാണ്. പാര്‍ട്ടികളിലും മറ്റ് ചടങ്ങുകളിലും വ്യത്യസ്തയായി തിളങ്ങാന്‍ ഇത് ധാരാളം.
2. അസിമെട്രിക്കല്‍
പോളി ക്രീപ് ഫാബ്രിക്കിലാണ് അക്വാ അസിമെട്രിക്കല്‍ കുര്‍ത്തകള്‍ ഡിസൈന്‍ ചെയ്യുന്നത്. സാധാ പാന്റുകള്‍, ലെഗ്ഗിന്‍സ്, ജീന്‍സ് എന്നിവയ്‌ക്കൊപ്പം ഇത് ധരിക്കാം. ഫാഷനാണ് എന്നാല്‍ സിമ്പിളാണ് എന്നുള്ളതാണ് ഇതിന്റെ ഹൈലൈറ്റ്. ഔട്ടിംഗിനും ചെറിയ ചടങ്ങുകളിലുമൊക്കെ ഇത് അനുയോജ്യമാണ്.
3. ബട്ടണ്‍ ഡൗണ്‍
കുര്‍ത്തയുടെ മുന്‍വശത്ത് ബട്ടണുകള്‍ ഉണ്ടാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. പാന്റുകളില്‍ താരമായ പലാസ ഇതിനൊപ്പം ധരിക്കുമ്പോള്‍ സൗന്ദര്യം കൂടും. സിമ്പിളായ ചെയിന്‍ മാലയാണ് ഇതിന് ചേരുന്നത്. ഓഫീസില്‍ വ്യത്യസ്തയാകാന്‍ ഇത് ധാരാളം.

4. ഡബ്ബിള്‍ ലെയേര്‍ഡ്
കുര്‍ത്തകളില്‍ ഇപ്പോള്‍ ഏവര്‍ക്കും പ്രിയങ്കരം ഡബ്ബിള്‍ ലെയേര്‍ഡ് കുര്‍ത്തകളാണ്. ഉള്‍ഭാഗത്തുള്ള ടോപ്പിന് സ്ലീവ് ഉണ്ടാവില്ല. പ്രിന്റഡ് ഡിസൈനാണ് അകത്തു വരുന്നത്. വിവാഹനിശ്ചയ ചടങ്ങില്‍ വധുവിന് പോലും ഇതിട്ട് തിളങ്ങാന്‍ അനുയോജ്യം.
5. കളര്‍ഫുള്‍
കളര്‍ഫുള്‍ കുര്‍ത്തകളും പെണ്‍കുട്ടികള്‍ക്ക് പ്രിയങ്കരമാണ്. നീല, കറുപ്പ്, പിങ്ക്, ചുവപ്പ്, ബ്ലാക്കിനൊപ്പം വൈറ്റ് റെഡ് കോണ്‍ട്രാസ്റ്റ് നിറങ്ങള്‍ എന്നിവയൊക്കെ തരംഗമാണ്. അനാര്‍ക്കലി, ഫ്രോക്ക് മോഡല്‍ എന്നീ വ്യത്യസ്തതകളും ഇവയിലുണ്ട്. വശങ്ങളില്‍ കട്ടിംഗില്ലാത്ത കുര്‍ത്തകള്‍ക്കും, ആവശ്യക്കാരേറെയുണ്ട്. മീറ്റിംഗുകളിലും ഫോര്‍മല്‍ ചടങ്ങുകളിലും കുര്‍ത്തകളിപ്പോള്‍ പ്രിയ വേഷമായിക്കഴിഞ്ഞിരിക്കുന്നു.
ശില്പ ശിവ വേണുഗോപാല്‍

Comments