
ചൈനയിൽ മലയാളി എംബിബിഎസ് വിദ്യാർത്ഥിനി മരിച്ചു. നെയ്യാറ്റിൻകര പുല്ലന്തേരി സ്വദേശി രോഹിണിയാണ് (27) മരിച്ചത്. രോഹിണി ചൈന ജീൻസൗ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥിനിയാണ്.
തിങ്കളാഴ്ചയാണ് യുവതി മരണപ്പെട്ടു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. മരണത്തെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും കുടുംബത്തിന് ലഭ്യമായിട്ടില്ല.






