
തെലുങ്കില്‍ വിജയ് ദേവരകൊണ്ടയെ വച്ച് അർജുൻ റെഡ്ഡി എന്ന ഏറ്റവും വലിയ ഹിറ്റ് ചിത്രം നൽകിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വംഗ. ഇതേ സന്ദീപ് റെഡ്ഡി ഇപ്പോള്‍ ബോളിവുഡിലും തരംഗം സൃഷ്ടിക്കുകയാണ്, രൺബീർ കപൂറിനൊപ്പം ‘അനിമല്‍’ എന്ന സിനിമയിലൂടെ. രണ്‍ബീറിനെ കൂടാതെ ബോബി ഡിയോള്‍, രശ്മിക മന്ദാന, അനിൽ കപൂർ, ത്രിപ്തി ദിമിരി, ശക്തി കപൂർ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.
അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ചും മകന് മൃഗമായി മാറുന്നതില്‍ അച്ഛനുള്ള പങ്കും ഈ സിനിമയിലൂടെ പറയുന്നുണ്ട്. സിനിമയില്‍ രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്നതിനൊപ്പം ചിത്രത്തിലെ വില്ലനായി എത്തിയ ബോബി ഡിയോളിന്റെ റോളും വലിയ പ്രശംസ നേടുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ അബ്രാര്‍ ഹക്കിന്റെ വേഷത്തിലെ ബോബിയുടെ പ്രകടനം പ്രശംസിക്കപ്പെടുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സില്‍ രണ്‍ബീര്‍ കപൂറിന്റെ രണ്‍വിജയ് സിങ്ങുമായി തനിക്കൊരു ചുംബന രംഗം ഉണ്ടായിരുന്നു എന്നാണ് ബോബി ഡിയോള്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. ആനിമലിലെ ഈ കട്ട് ചെയ്യാത്ത ചുംബന രംഗം നെറ്റ്ഫ്ലിക്സ് പതിപ്പില്‍ വന്നേക്കാം എന്നും ബോബി പറയുന്നു. ‘‘സന്ദീപ് റെഡ്ഡി വംഗ അബ്രാറിന്റെ വേഷം എന്നോട് പറയുന്നതിന് മുമ്പ് ഞാൻ അദ്ദേഹത്തോട് യെസ് പറഞ്ഞു. കാരണം അദ്ദേഹം എന്നോട് പറയാൻ പോകുന്നത് വളരെ അത്ഭുമുളവാക്കുന്ന ക്യാരക്ടര്‍ ആയിരിക്കും എന്ന് എനിക്കറിയാമായിരുന്നു. സന്ദീപ് റെഡ്ഡി എന്നോട് കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോള്‍, അദ്ദേഹം പറഞ്ഞു ഈ രണ്ട് സഹോദരന്മാരുണ്ട്, അവര്‍ പരസ്പരം കൊല്ലാൻ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ക്ക് പരസ്പരം സ്നേഹമുണ്ട് എന്നാണ്.
ഈ പശ്ചാത്തലത്തിലാണ് ഒരു ക്ലൈമാക്സ് സീക്വൻസ് ചിത്രീകരിക്കാൻ പോകുന്നത്, അതില്‍ സ്നേഹത്തെക്കുറിച്ചുള്ള ഒരു ഗാനം ഉണ്ടാകും, നിങ്ങള്‍ തമ്മിലുള്ള പോരാണ് അതില്‍, നിങ്ങള്‍ പെട്ടെന്ന് അവനെ ചുംബിക്കുന്നുണ്ട്. പക്ഷേ ചിത്രീകരിച്ച ഈ രംഗം പിന്നീട് നീക്കം ചെയ്തു. അത് കട്ടില്ലാത്ത നെറ്റ്ഫ്ലിക്സ് വേര്‍ഷനില്‍ വന്നേക്കാം എന്ന് തോന്നുന്നു...’’ ബോബി പറയുന്നു. ബോബി ഡിയോളിന്റെ എൻട്രി ഗാനമായ ജമാല്‍ കുഡു ഇതിനകം റിലീല്‍സുകളിലൂടെയും മറ്റും വൈറലാകുന്നുണ്ട്.
ബോക്സോഫീസില്‍ തരംഗം സൃഷ്ടിക്കുന്ന ‘അനിമല്‍’ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇതിനകം 700 കോടി ക്ലബ് ആഗോളതലത്തില്‍ നേടിയിട്ടുണ്ട്.
ഇന്ത്യയില്‍ മാത്രം 500 കോടിയും ചിത്രം ഇതുവരെ നേടി. അതേ സമയം തമിഴിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ ജയിലറിനെയും, ലിയോയെയും അനിമല്‍ ബോക്സോഫീസ് കളക്ഷനില്‍ മറികടന്നിരിക്കുകയാണ് . 10 ദിവസം കൊണ്ടാണ് കോളിവുഡിലെ ഈ വര്‍ഷത്തെ വന്‍ ഹിറ്റുകളെ രണ്‍ബീര്‍ കപൂര്‍ ചിത്രം പിന്നിലാക്കിയത്.






