
ആരേയും കൊതിപ്പിക്കുന്ന രൂപവും ഭാവവും സേഫ്റ്റിയും കോര്‍ത്തിണക്കിയാണ് പുതുപുത്തന്‍ എസ്യുവിയെ കിയ പണിതിറക്കിയിരിക്കുന്നത്. സോനെറ്റ് ഫെയ്സ്ലിഫ്റ്റിന്റെ അവതരണം നടന്നുവെങ്കിലും 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തിലായിരിക്കും ഇന്ത്യക്കായുള്ള വില പ്രഖ്യാപനവും ലോഞ്ചും നടക്കുക. അതേസമയം മുഖംമിനുക്കിയ മോഡലിനായുള്ള ബുക്കിംഗ് ഡിസംബര്‍ 20-ന് ആരംഭിക്കുമെന്നും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.
പുതിയ കിയ സോനെറ്റ് എട്ട് സിംഗിള്‍-ടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും X ലൈനിന് മാത്രമുള്ള മാറ്റ് ഷേഡിലും ലഭ്യമാണ്. പ്യൂറ്റര്‍ ഒലിവ്, ഗ്ലേസിയര്‍ വൈറ്റ് പേള്‍, സ്പാര്‍ക്ക്ലിംഗ് സില്‍വര്‍, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേള്‍, ഇന്റെന്‍സ് റെഡ്, ഇംപീരിയല്‍ ബ്ലൂ, ക്ലിയര്‍ വൈറ്റ് എന്നിവയാണ് മോണോടോണ്‍ നിറങ്ങള്‍. അതേസമയം ബ്ലാക്ക് റൂഫില്‍ റെഡ്, ബ്ലാക്ക് റൂഫ് ഉള്ള വൈറ്റ് എന്നിവയാണ് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍. HTE, HTK, HTK+, HTX, HTX+, GTX+, X-Line എന്നിങ്ങനെ ഏഴ് വേരിയന്റുകളില്‍ 2024 കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റ് വില്‍ക്കും.
360-ഡിഗ്രി ക്യാമറ സിസ്റ്റം, സ്മാര്‍ട്ട് എയര്‍ പ്യൂരിഫയര്‍, ഇന്‍-കാര്‍ കണക്റ്റീവ് ടെക്, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, സിംഗിള്‍-പേന്‍ സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ സോനെറ്റിലെ ഫീച്ചര്‍ ലിസ്റ്റ്. സുരക്ഷാ ഘടകം ഉയര്‍ത്താന്‍ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. കൂടാതെ എസ്യുവിയില് ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകളും ഉണ്ട്. ADAS ഫീച്ചറാണ് ഫെയ്സ്ലിഫ്റ്റ് മോഡലിലെ എടുത്തു പറയേണ്ട ഘടകം. സുരക്ഷാ ഫീച്ചറുകളുടെയും സാങ്കേതികവിദ്യകളുടെയും ലെവല്‍ 1 ADAS സ്യൂട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പുത്തന്‍ പതിപ്പില്‍ ഒരുക്കിയിരിക്കുന്നത്.
ഫ്രണ്ട് കൊളിഷന്‍ വാണിംഗ് (FCW), കാറുകള്‍ക്കുള്ള ഫ്രണ്ട് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, സൈക്കിളുകള്‍ക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, കാല്‍നടയാത്രക്കാര്‍ക്കുള്ള ഫ്രണ്ട് കൊളിഷന്‍ അവോയ്ഡന്‍സ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് ഡി വാര്‍ണിംഗ്, ലെയ്ന്‍ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിള്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവര്‍ അറ്റേന്‍ഷന്‍ വാര്‍ണിംഗ് എന്നിവയാണ് സോനെറ്റിലെ ADAS ടെക്കില്‍ ഉള്‍പ്പെടുന്നത്. എഞ്ചിന് ഓപ്ഷനുകളില്‍ പരിചിതമായ 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ തന്നെയാണ് 2024 കിയ സോനെറ്റ് ഫെയ്സ്ലിഫ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്.






