
പല ഏഷ്യൻ രാജ്യങ്ങളും വിഭവങ്ങൾ പാചകം ചെയ്യുന്നതിന് കടുകെണ്ണ ഉപയോഗിക്കാറുണ്ട്. കടുകെണ്ണ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നും ഇവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. അതേസമയം കാനഡ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ കടുകെണ്ണ ഭക്ഷ്യ ഉപഭോഗത്തിന് ഉപയോഗിക്കുന്നത് നിരോധമുണ്ട്.
ഇതിനുളളില്‍ അടങ്ങിയിരിക്കുന്ന എറൂസിക് ആസിഡാണ് ഈ രാജ്യങ്ങൾ കടുകെണ്ണ നിരോധിക്കാനുള്ള പ്രധാന കാരണവും. ഇത് ഒരു തരം കൊഴുപ്പടങ്ങിയ ആസിഡാണ്. അതിനാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമായാണ് കണക്കാക്കുന്നത്. ദഹനപ്രക്രിയ ഇവ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ കൃത്യമായി നടക്കില്ലെന്നും ഇത് മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പറയുന്നു. ഇത് ഓർമ്മക്കുറവ് പോലുള്ള മാനസിക വൈകല്യങ്ങൾക്ക് കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
എന്നാല്‍ അമേരിക്കയിൽ കടുകെണ്ണ മുടി സംരക്ഷണം, ചർമ്മ സംരക്ഷണം എന്നീ കാര്യങ്ങൾക്ക് ഉപയോഗിക്കാം. അമേരിക്കയിലും യൂറോപ്പിലും കടുകെണ്ണയ്ക്ക് പകരം സോയാബീൻ എണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്.






