കോഴിക്കോട്, തൃശുര് സിറ്റി പോലീസ് കമ്മീഷണര്‍മാരടക്കം 16 എസ്.പിമാരെ മാറ്റി. പന്ത്രണ്ട് ജില്ലാ പോലീസ് മേധാവികളെയാണ് മാറ്റിയത്. കൊച്ചി ഡി.സി.പിമാരെയും മാറ്റി. പോലീസ് തലപ്പത്തും ഉടന്‍ അഴിച്ചുപണി വന്നേക്കുമെന്നാണ് സൂചന. പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ മുന്നണിയില്‍ തന്നെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അഴിച്ചുപണി.
പുതിയ നിയമനങ്ങള്‍: അരുള്‍ ബി. കൃഷ്ണ ഡി.സി.പി (തിരുവനന്തപുരം), അശോക് കുമാര്‍ (തിരുവനന്തപുരം റൂറല്‍), സുരേന്ദ്രന് (കൊല്ലം റൂറല്‍), ടി. അശോകന് (പത്തനംതിട്ട), റഫീഖ് (ആലപ്പുഴ), വേണുഗോപാല്‍ (ഇടുക്കി), യതീഷ് ചന്ദ്ര, ഡി.സി.പി (കൊച്ചി), എ.വി ജോര്‍ജ് (എറണാകുളം റൂറല്‍).
എന്‍. വിജയകുമാര്‍ (തൃശൂര്‍ റൂറല്‍), പി. നാരായണന് (തൃശൂര്‍ സിറ്റി), പ്രതീഷ് കുമാര്‍ )പാലക്കാട്), പുഷ്കരന് (കോഴിക്കോട് റൂറല്‍), ജയനാഥ് (കോഴിക്കോട് സിറ്റി), ശിവ വിക്രം (വയനാട്), ഫിലിപ്പ് (കണ്ണൂര്‍), സൈമണ്‍ (കാസര്‍ഗോഡ്).






