
പ്രതിഷേധക്കാരെ നവ കേരള സദസിനിടെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന്റെയും എക്സോട്ടിലുള്ള പോലീസുകാരൻ സന്ദീപിന്റെയും വീട്ടിൽ പോലീസ് കാവൽ ഏര്‍പ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷയെന്നാണ് വിശദീകരണം.
യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ എക്സോട്ട് പോലീസുകാരൻ സന്ദീപിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രവര്‍ത്തകര്‍ ബാരിക്കേഡുകൾ മറച്ചിടാൻ ശ്രമിച്ചതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി.






