
പത്തനംത്തിട്ട : നവകേരള സദസ്സിൽ പങ്കെടുക്കാനെത്തി കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും . ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിലാണ് ഇരുവരുംപങ്കെടുക്കാനെത്തിയത്.നവകേരള സദസിൽ പങ്കെടുക്കുന്നത് അഭിമാനമെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. കോൺഗ്രസിൽ സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് ഇരുവരും നടപടി നേരിട്ടിരുന്നു
നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. തങ്ങൾ വികസനത്തിനൊപ്പമെന്നും, പ്രതിപക്ഷം ഒന്നാകെ നവകേരള സദസ്സിൽ പങ്കെടുക്കണമെന്നും ബാബു ജോർജ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളെ തെറ്റിദ്ധരിപ്പിച്ചു വഴിയിൽ ഇറക്കുകയല്ല നേതാക്കൾ ചെയ്യേണ്ടത്. ജനങ്ങളുടെ പരാതികൾ കേൾക്കുന്നത് നല്ല കാര്യമെന്നും മാധ്യമങ്ങളോട് പറഞ്ഞു.






