
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന് റെഡിന് കിങ്സ്ലിയുടെയും സംഗീതയുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പെട്ടന്ന് വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നപ്പോള്‍ പല തരത്തിലുള്ള സംശയങ്ങളും ആളുകള്‍ക്കുണ്ടായിരുന്നു. സിനിമാ ഷൂട്ടിങ് ആണെന്നാണ് ആദ്യം പലരും കരുതിയത്.
പിന്നീട് റിയല്‍ ലൈഫ് കല്യാണമാണ് എന്നറിഞ്ഞപ്പോഴും സംശയങ്ങള്‍ തീര്‍ന്നില്ല. പ്രണയ വിവാഹമാണോ, രണ്ടാം വിവാഹമാണോ, ഇവര്‍ എങ്ങനെ പ്രണയത്തിലായി എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. എന്നാല്‍ വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിച്ചത് എന്നൊക്കെയുള്ള വാര്‍ത്തകള്‍ പിന്നാലെ വന്നു. സംവിധായകന് നെല്‍സണ്‍ അടക്കം പലരുടെയും പിന്തുണ ഈ പ്രണയ വിവാഹത്തിനുണ്ടായിരുന്നു.
വിവാഹത്തിന് ശേഷം ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് റെഡിന് കിംങ്സ്ലിയും സംഗീതയും. ഇതുവരെ പങ്കുവച്ച ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.ഇപ്പോഴിതാ ഏതാനും ചിത്രങ്ങളുമായി സംഗീതയും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നു. ക്യൂട് ചിത്രങ്ങള്‍ എന്നാണ് സംഗീത തന്നെ പറയുന്നത്.
ഒരുപാട് അനുഗ്രഹത്തോടെയും, സന്തോഷ കണ്ണീരോടെയും എന്റെ അവിസ്മരണീയമായ ദിവസങ്ങളിലേക്ക് കടന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം സംഗീത കുറിച്ചത്. പലതരത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ വരുന്നുണ്ട്. പലരും ആശംസകള്‍ അറിയിക്കുമ്പോള്‍, മറ്റ് താരവിവാഹങ്ങള്‍ പോലെ ഇതും പെട്ടന്ന് അവസാനിപ്പിക്കുമോ എന്നാണ് അപ്പോഴും തീരാത്ത ചിലരുടെ സംശയം






