
പത്തനംത്തിട്ട : ആറന്മുള നവകേരള സദസ്സിന്റെ വേദിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രതിഷേധം. കറുത്ത ബലൂൺ പറത്തിയും കരിങ്കൊടി കാണിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പത്തനംതിട്ട ആറന്മുള മണ്ഡലത്തിലെ പരിപാടി നടക്കുന്ന ജില്ലാ സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധ സൂചകമായി ബലൂൺ പറത്തിയത്.
കറുത്ത ബലൂൺ പറത്തിയും കരിങ്കൊടി കാണിച്ചുമാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. കരിങ്കൊടി കറുത്ത ബലൂണുകളിൽ കെട്ടിവെച്ച് ആകാശത്തേക്ക് പറത്തിവിട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണെങ്കിലും കരിങ്കൊടി ഉയര്‍ത്തിയവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
പ്രതിഷേധത്തിനിടയിലും നിറഞ്ഞ ജനപങ്കാളിത്തവുമായി വകേരള സദസിന്റ പത്തനംതിട്ടയിലെ പ്രയാണം തുടരുകയാണ്. രാവിലെ പ്രഭാത യോഗത്തില്‍ മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് , കോണ്‍ഗ്രസ് നേതാവ് സജി ചാക്കോ എന്നിവരെത്തി.
അതേസമയം ആലപ്പുഴയിൽ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. മർദ്ദിച്ച ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീടിന് മുന്നിലാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. ബാരിക്കേഡ് മറച്ചിടാന് ശ്രമിച്ചതോടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.






