
ആരാധര്കര്ക്കേറെ പ്രിയപ്പെട്ട കുട്ടിത്താരമാണ് നടന് ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി. അമ്മയുടെ കയ്യും പിടിച്ച് നടന്നുവരുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഒരുപക്ഷെ തന്റെ മുന്നില്‍ ഒരു ക്യാമറ ഉണ്ടെന്ന കാര്യം പോലും മഹാലക്ഷ്മി എന്ന മാമാട്ടി അറിഞ്ഞിട്ടുണ്ടാവില്ല. അമ്മ കാവ്യാ മാധവനും അറിഞ്ഞ മട്ടില്ല. ഏതൊരു കൊച്ചുകുട്ടിയെയും പോലെ അമ്മയുടെ വിരല്‍ത്തുമ്പു പിടിച്ചു അനുസരണയോടെ നടന്നു വരികയാണ് കുഞ്ഞ് മാമാട്ടി. അച്ഛന് ദിലീപ് തന്ന ബില്‍ഡ് അപ്പ് വച്ച് നോക്കുന്നെങ്കില്‍, ഈ കുട്ടി ഒരു പാവം കുട്ടിയാണ്.
കാവ്യയുടെ ഫാന്‍സ് പേജിലാണ് അമ്മയുടെയും മകളുടെയും പുതിയ വീഡിയോ ഒരെണ്ണം പ്രചരിക്കുന്നത്. മുന്‍പ് അമ്മയ്ക്കൊപ്പം മണ്‍ചിരാതുകള്‍ തെളിച്ച് ദീപാവലി ആഘോഷിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു .
അച്ഛന് ദിലീപ് പറഞ്ഞതുവെച്ചു നോക്കിയാല്‍ ഈ കാണുന്ന ആളല്ല ഈ യു.കെ.ജികാരി. വീട്ടിലെ സകലമാന കാര്യങ്ങളും എപ്പോള്‍ വേണമെങ്കിലും നാട്ടുകാര്‍ അറിയും എന്ന മട്ടില്‍ ഫോണ്‍ എടുത്ത് പെരുമാറുന്ന കുട്ടിയാണ് മാമാട്ടി.
ഐ ആം മഹാ' എന്നൊക്കെ പറഞ്ഞ് കൈമുദ്ര കാട്ടി ഫോണില്‍ വീഡിയോ പിടിക്കുന്ന സ്വയം പ്രഖ്യാപിത വ്ളോഗര്‍ കുട്ടിയാണ് മഹാലക്ഷ്മി. ഒരുദിവസം മാമാട്ടി ഫോണ്‍ എടുത്തു പെരുമാറുമ്പോള്‍, കാവ്യയുടെ അച്ഛന് എണ്ണതേച്ച് കുളിക്കാന്‍ പോകുന്ന പോക്കായിരുന്നു പിന്നണിക്കാഴ്ച.
മക്കളില്‍ ഒരാള്‍ സൈലന്റ് എങ്കില്‍, മറ്റെയാള്‍ നേരെ തിരിച്ചാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. മാമാട്ടി കുഞ്ഞായതുകൊണ്ടു സിനിമയുടെ പ്രവര്‍ത്തന രീതിയൊന്നും പഠിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ മീനാക്ഷി അക്കാര്യത്തില്‍ മിടുക്കിയാണ്.
ദിലീപിന്റെ സ്ക്രിപ്റ്റുകള്‍ പലതും കാണുമ്പോള്‍ തന്നെ 'ഇതില്‍ വലിയ കാര്യമൊന്നുമില്ല' എന്ന് പറയാന്‍ മീനാക്ഷിക്ക് അത് മൊത്തം വായിച്ചു നോക്കണം എന്നില്ല, ഒരു നോട്ടം മാത്രം മതി. അത് തനിക്ക് ഗുണം ചെയ്തിട്ടുണ്ട് എന്ന് ദിലീപ് പറഞ്ഞത്.
മൂത്തമകള്‍ മീനാക്ഷി ഡോക്ടര്‍ ആണ്. മകള്‍ സര്‍ജറി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് അവള് ഇതിനെല്ലാം പ്രാപ്തയായല്ലോ എന്നാലോചിച്ച് തന്റെ മനസ് നിറഞ്ഞു എന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ചിങ്ങമാസം ഒന്നിന് കാവ്യാ മാധവന് അക്കൗണ്ട് ആരംഭിച്ച് ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ചിരുന്നു. കാവ്യ അഭിനയത്തിലേക്ക് മടങ്ങുന്നുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ഒരു ഡിസൈനര്‍ ബുട്ടീക് കാവ്യയുടെ ഉടമസ്ഥതയിലുണ്ട്.






