
മാളികപ്പുറം എന്ന സിനിമയിലെ കല്ലുവിന്റെ അമ്മ എന്ന പേരു മാത്രം മതി ആല്‍ഫി പഞ്ഞിക്കാരന്‍ എന്ന അഭിനേത്രിയെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. ശിക്കാരി ശംഭുവിലൂടെ മലയാളികൾക്ക് പരിചിതയായ താരം സോഫ്റ്റ്വയർ എൻജിനീയര്‍ കൂടിയാണ്. സൺഡേ ഹോളിഡേ, സിഗ്നേച്ചർ തുടങ്ങി നിരവധി സിനിമകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കില്‍ മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയതാണ്. അടുത്തിടെ പിറന്നാള്‍ ആഘോഷിച്ച താരം യാത്രയിലാണിപ്പോള്‍. ഇപ്പോഴിതാ ലക്ഷദ്വീപ് യാത്രയിലെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ‘‘ലക്ഷദ്വീപ്....ദിവസം 1 അഗത്തി ദ്വീപ്... മഹത്തായ ഒരു യാത്രയുടെ ഗംഭീര തുടക്കം...’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ലക്ഷദ്വീപിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും താരം പങ്കിട്ടിരുന്നു. ‘മാളികപ്പുറം’ സിനിമ കിട്ടിയതോടെ കൂടുതല്‍ പക്വതയുള്ള വേഷങ്ങള്‍ തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലാണ് താരം. നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് താരം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.






